കടലിനപ്പുറം
വർണ്ണക്കടലാസ് ചുവപ്പിച്ച
പാനീസ് വിളക്കിന്റെ അരണ്ട വെളിച്ചം
നിലാവിലേക്കൂർന്നിറങ്ങി
തക് ബീർ മുഴക്കിയപ്പോളാണ്
നീരുവന്ന കാലുകൾ
നീട്ടിവെച്ച് ഉമ്മ
നിറമുള്ള പെരുന്നാളിലേക്ക്
നോവോടെ വിളിച്ചത്
“ഉപ്പയില്ലാത്ത പെരുന്നാളാ…
നീയുണ്ടാവില്ലേ മോനേ…?
കടലിനിപ്പുറം
വർണ്ണങ്ങൾ വിരിയിക്കുന്ന
കരിമരുന്നിന്റെ പ്രഭയിൽ
നിലാവൊളിച്ചിരുന്ന്
കനവിന്റെ കനൽ കെടുത്തുമ്പോളാണ്
നിറമുള്ള പെരുന്നാളിലേക്ക്
ഞാനുമൂർന്നിറങ്ങിയത്
“പെങ്ങളുടെ
നിറമുള്ള മൈലാഞ്ചിച്ചോപ്പിലും
അനിയന്റെ
അറിവിന്റെ അക്ഷരക്കൂട്ടിലും
വീടിന്റെ
ചായംപൂശിത്തീരാത്ത ചുവരിലും
എന്നും കാണുന്നത്
എന്റെ പെരുന്നാളാണുമ്മാ..”
…………………………
ഫോട്ടോ: CM Shakeer (http://grameenam.blogspot.com)
വർത്തമാനം പെരുന്നാൾ സ്പെഷൽ പതിപ്പിൽ
ഓരോ പ്രവാസിയുടെയും പെരുന്നാള്‍ ..
ReplyDeleteപെങ്ങളുടെ മൈലാഞ്ചിച്ചോപ്പിലും
അനിയന്റെ അക്ഷരക്കൂട്ടിലും
ചായംപൂശിത്തീരാത്ത ചുവരിലും ഒക്കെയായി..
മനോഹരമായി എഴുതി.
പെരുന്നാള്‍ മനോഹരമായി
ReplyDeleteപെരുന്നാള്‍ കഴിഞ്ഞാ വായിച്ചേ. സാരല്ല ലെ. പ്രവാസിക്ക് എന്ത് പെരുന്നാള്
ReplyDeleteമനോഹരമായി എഴുതി.
ReplyDeleteMohamed Veliankode: കവിയുടെ ഉള്ളില്‍ സങ്കടമാണോ സന്തോഷമാണോ എന്ന് നിശ്ചയമില്ല. കവിത വായിച്ച എന്റെയുള്ളില്‍ നിറയെ അസൂയയാണ്. പെങ്ങളുടെ കയ്യിലെ മൈലാഞ്ചിച്ചോപ്പിലും അനുജന്റെ അക്ഷരക്കൂട്ടിലും പെരുന്നാള് കണ്ടെത്താന്‍ തക്കവണ്ണം മനസ്സുള്ളവന്‍ അസൂയാര്‍ഹമാം വിധം അനുഗ്രഹിക്കപ്പെട്ടവന്‍ . ആവുന്നത്രയും അനുജത്തിമാരുടെ കൈകളില്‍ മൈലാഞ്ചിച്ചോപ്പണിയിച്ചും അനുജന്മാരുടെ ഹൃദയത്തില്‍ അക്ഷരമായി നിറഞ്ഞും ജീവിതവും അനന്തരവും ഒരു വലിയ പെരുന്നാളായി മാറന്‍ ദൈവം അനുഗ്രഹിക്കട്ടെ, ഏവരെയും!!
ReplyDeleteമൈലാഞ്ചിച്ചെടിയൊടിച്ചരച്ച്
ReplyDeleteചുവപ്പിച്ച വിരലുകളിൽ,
നരച്ച യൗവ്വനം കണക്കിന്ന്
നിണമുണങ്ങിക്കറുത്ത രേഖകൾ മിച്ചം.!