എന്റെ
സ്വപ്നങ്ങളില്‍ ചാഞ്ഞുവീഴുന്ന
മഴനൂലുകളാണു നീ
ഏകാന്തതയില്‍
വിരഹത്തിനു സാന്ത്വനമേകുന്ന
മൗനമാണു നീ
പ്രാര്‍ഥനയില്‍
ഏകാഗ്രതയ്ക്ക് ഭംഗം വരുത്തുന്ന
ഓര്‍മ്മകളാണു നീ
എന്റെ
പേനത്തുംബില്‍ നിന്നും ഊര്‍ന്നുവീഴുന്ന
കവിതകളാണു നീ
ഇപ്പോള്‍ എന്റെ
പ്രണയത്തിന്റെ മുള്‍മുനയില്‍
കോര്‍ത്തുകിടക്കുന്ന
റോസാപുഷ്പമാണു നീ