Wednesday, August 13, 2014

മതവും മനുഷ്യനും



വെളുത്ത / കാഷായ വസ്ത്രമണിഞ്ഞ്


പതുങ്ങി വന്ന് ചിലർ

നമ്മുടെ മുന്നിൽ വെച്ച്

മതത്തെ മയക്കിയെടുത്തു.



എന്നിട്ടും

മയക്കംവിട്ടുണരാതെ

നിറങ്ങൾ തിരിച്ചറിയാൻ ശ്രമിക്കാതെ

നിന്നനില്പിൽ നാം വിലപിക്കുന്നു

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്…!!

*************