ഞാൻ അഗ്നിപർവ്വതം
പതഞ്ഞുയരുന്ന
ലാവയാണു നീ
പക്ഷെ,
നീ എന്നിൽനിന്നും
ഒഴുകിപ്പോകുമല്ലോ !
ഞാൻ അറബിക്കടൽ
വറ്റിവരണ്ട
നിളയാണു നീ
എന്നിൽ വന്നു ലയിക്കാൻ
പക്ഷെ,
നിനക്കാവില്ലല്ലോ !
ഞാൻ പനിനീർചെടി
വിരിയുന്ന
പൂവ് നീ
പക്ഷെ,
എന്നെ വിട്ടു നീ
കൊഴിഞ്ഞു വീഴുമല്ലോ !
ഞാൻ പകൽ
ജ്വലിക്കുന്ന
സൂര്യനാണു നീ
പക്ഷെ,
എന്നിൽ ഇരുൾ വീശി
നീ മറഞ്ഞു പോകുമല്ലോ!
അഗ്നിപർവ്വതം പുകയുന്നത്
പൊട്ടിത്തെറിക്കാനാണ്
പുഴ ഒഴുകുന്നത്
കടലിൽ ലയിക്കാനാണ്
ചെടികൾ വളരുന്നത്
പൂ വിരിയിക്കാനാണ്
പക്ഷെ,
ഞാൻ മാത്രം
അസ്വസ്ഥനാകുന്നത്
നിന്നെ
എന്നിലൊളിപ്പിക്കാനാണ് !!
nice
ReplyDeleteനല്ലൊരു കവിത....
ReplyDeleteഞാൻ പകൽ
ReplyDeleteജ്വലിക്കുന്ന
സൂര്യനാണു നീ
പക്ഷെ,
എന്നിൽ ഇരുൾ വീശി
നീ മറഞ്ഞു പോകുമല്ലോ!
ലളിതമായ വാക്കുകളിലൂടെ മനോഹരമായി
പ്രണയത്തെ ,പ്രണയഭാവത്തെ,കുറിച്ചു
വെച്ചിരിക്കുന്നു..
ഇനിയും ഉതിര്‍ന്നു വീഴട്ടെ പ്രണയ കാവ്യങ്ങള്‍..