ഞാനിപ്പോളുള്ളത് എന്റെ
വീട്ടിലല്ല
ഒരു മരണവീട്ടിലാണ്.
നിങ്ങൾ കേൾക്കെ പൊട്ടിച്ചിരിക്കുന്നത്
കുട്ടികളും മാനസിക
രോഗികളുമാണ്.
അവർക്കറിയില്ലല്ലോ
മരണത്തിന്റെ വ്യാപ്തി...!
നിങ്ങൾക്ക് മനസ്സിലായില്ലെന്നോ..?
ഇല്ലെങ്കിൽ ഒന്നുകൂടി
വിശദമാക്കാം.
ഞാനിപ്പോളുള്ളത് എന്റെ
രാജ്യത്തല്ല.
ആത്മാവ് നഷ്ടപ്പെട്ട
ഒരു രാജ്യത്താണ്.
നിങ്ങൾ കേൾക്കെ പൊട്ടിച്ചിരിക്കുന്നത്
കുട്ടികളും മാനസിക
രോഗികളുമാണ്.
അവർക്കറിയില്ലല്ലോ
മരണത്തിന്റെ വ്യാപ്തി...!
ഇനിയും നിങ്ങൾക്ക്
മനസ്സിലായില്ലെന്നോ..?
എങ്കിൽ നിങ്ങളൊന്ന്
തൊട്ടു നോക്കുക.
നിങ്ങളുടെ ശരീരം കിടക്കുന്നത്
കല്ലറയിലോ മണ്ണറയിലോ
എന്ന്..!!!
#ShameerHassan
No comments:
Post a Comment