വൈകുവതെന്തേ ഇനിയുമെൻ
തലനാരിഴകളെ
ചുംബിച്ചുണർത്തുവാൻ?
നിൻ തണുപ്പിൽ ലയിച്ച്
സുഖിച്ചു കിടപ്പാൻ കൊതിച്ചിടും
മനമോന്നു വേറെ
നിന്നെ തഴുകിയ വിരലുകൾക്കു
കുളിരായ്,
മീട്ടിയ തന്ത്രികൾ നേർത്ത
രാഗമായ്,
ചിലംബൂരിപ്പിടിച്ചു വരും
കണ്ണകിയെപ്പോൽ
രൌദ്രയായ്,
ഇടയ്ക്ക് നീയൊരു
സ്നേഹമായ്,
താളമായ്,
ലയമൊരുക്കും മേഘമൽഹാറിൻ
ഈണമായ്,
തഴുകിയുറക്കുന്ന താരാട്ടായ്,
വൈകുവതെന്തേ
എന്നെ വന്നൊന്നു പുൽകുവാൻ?
ഇനിയുമൊരു കനവായ് കാത്തുനിൽക്കാതെ
വർഷമേ……………..
എന്റെ പ്രണയത്തിനുമേൽ നീ പതിക്കുക!
ചാഞ്ഞുപെയ്യുന്ന നിൻ നാരുകളിൽ
തൂങ്ങിമരിക്കാനെങ്കിലുമെന്നെ
അനുവദിക്കുക!!!
വളരെ മനോഹരമായ കവിത...
ReplyDeleteആശംസകള്‍..............
നന്നായെടാ......
ReplyDeleteതുടര്‍ന്നും എഴുതൂ...
ഈ അക്ഷര വര്‍ഷത്തില്‍ ഞാനും നനഞ്ഞോട്ടെ....
Good. Keep it up. We expect more from you.
ReplyDelete