Sunday, May 2, 2010

പ്രണയം ഇന്നൊരു പുരാവസ്തു

പ്രണയം
ഇന്നൊരു പുരാവസ്തു
കറുത്ത പുകമറയ്ക്കുള്ളിലെ
മറഞ്ഞ മേഘക്കൂട്ടം

പ്രണയം
ജനിച്ച കുഞ്ഞിന്റെ
മുറിയാത്ത പൊക്കിൾകൊടി
ചുറ്റിയ മരത്തടികളുടെ
വറ്റാത്ത ഓർമ്മ
തിലകമണിഞ്ഞ കാമുകിയുടെ
ഹ്രുദയത്തിലെ ചീന്ത്
വേദനിച്ച വീട്ടുകാരുടെ
ഇളകാത്ത താക്കീത്
മരിച്ച മനുഷ്യന്റെ
ചൂടുള്ള തലച്ചോർ

പ്രണയം
ഇന്നൊരു പുരാവസ്തു
തുറന്ന വരാന്തകളിലെ
മിണ്ടാപൂച്ച
അടഞ്ഞ മുറിക്കുള്ളിലെ
രാക്ഷസൻ
പതറുന്ന പതിവ്രതകളുടെ
നിർവാണ മുഹൂർത്തങ്ങൾ
ചാഞ്ഞുമറയുന്ന സൂര്യന്റെ
അടഞ്ഞുപോകുന്ന കണ്ണുകൾ

പ്രണയം
ഇന്നൊരു പുരാവസ്തു
മരിച്ച പോൽ ജീവിക്കുന്ന
ശിഖണ്ഡിയുടെ ശരീരം.

3 comments:

  1. "തിലകമണിഞ്ഞ കാമുകിയുടെ
    ഹ്രുദയത്തിലെ ചീന്ത്
    വേദനിച്ച വീട്ടുകാരുടെ
    ഇളകാത്ത താക്കീത്"
    നന്നായിട്ടുണ്ട്‌...

    ReplyDelete
  2. പ്രണയം പുരാവസ്തുവാകുന്നത് പ്രണയിക്കാന്‍ അറിയാത്തത് കൊണ്ടാ.
    കവിത ഇഷ്ടായീ.

    ReplyDelete