Monday, August 23, 2010

ചര്‍ച്ച

നക്ഷത്രങ്ങള്‍ സ്വാര്‍ഥരാണെന്ന് അയാള്‍.
അല്ലെന്ന് മറ്റെയാള്‍ സമര്‍ഥിച്ചു.
നക്ഷത്രങ്ങളുടെ സ്വാര്‍ഥതയ്ക്ക് പല മുഖങ്ങളുണ്ടെന്ന്
വേറൊരാള്‍.
ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരുന്നു.

നക്ഷത്രങ്ങള്‍ അവരെ നോക്കി
പുഞ്ചിരിക്കുക മാത്രം ചെയ്തു.
ചര്‍ച്ചയ്ക്കൊടുവില്‍ തീരുമാനമൊന്നുമാകാതെ
അവര്‍ മുകളിലേക്ക് നോക്കിയപ്പോള്‍
അവിടെ
നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നില്ല !!!

1 comment:

  1. ചെറുവാടി, ഇവിടം വരെ വന്നതിന് ഒരുപാട് നന്ദികൾ.

    ReplyDelete