Friday, October 8, 2010
ഏകാന്തതയിലെ പൂച്ച..!!
അന്നാണ് ആ പൂച്ച
എന്റെ മുറിയിലേക്ക്
കടന്നുവന്നത്.
മുറിയിൽ ഞാൻ
ഏകാന്തതയിൽ
ഇരുട്ടിനൊപ്പം.
അഭയം തേടി പൂച്ചക്കണ്ണുകൾ
പുറത്ത്
ഡിസംബറിന്റെ മഞ്ഞ്
അകത്ത്
വിചാരങ്ങളുടെ വെയിൽ
“ങ്യാവൂ…..”?
അതെന്നോടെന്തോ ചോദിച്ചു.
ഞാൻ മൌനം.
പൂച്ചക്കണ്ണുകളുടെ തിളക്കം
പൂച്ചരോമങ്ങളുടെ മ്ര്ദുത്വം !
പിന്നീടൊരു ദിവസം
മാസം തികയാതെ
ഞാൻ പ്രസവിച്ചത്
ഒരു പൂച്ചക്കുഞ്ഞിനെയായിരുന്നു !
Labels:
കവിത
Subscribe to:
Post Comments (Atom)
പൂച്ചക്കുഞ്ഞുണ്ടാകാന്‍ പത്തുമാസം വേണ്ട ചങ്ങാതി.
ReplyDeleteപൂച്ചക്കുഞ്ഞുണ്ടാകാന്‍ പത്തുമാസം വേണ്ട ചങ്ങാതി.
ReplyDeleteപ്രിയ വിത്സൺ,
ReplyDeleteവാക്കുകൾക്ക് നന്ദി.
പത്തുമാസം എടുത്തുവെന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ!. പ്രസവിച്ചത് മാസം തികയാതെ ആയത് അതൊരു പൂച്ചക്കുഞ്ഞായതുകൊണ്ടായിരുന്നു എന്ന് മനസ്സിലാകാതെ പോകുന്നുണ്ടോ?
പിന്നീടൊരു ദിവസം
ReplyDeleteമാസം തികയാതെ
ഞാൻ പ്രസവിച്ചത്
ഒരു പൂച്ചക്കുഞ്ഞിനെയായിരുന്നു,കൊള്ളാം
നന്ദി, അനുരാഗ്.
ReplyDeletepoocha nannayirikkunnu.....by joy k jose
ReplyDeleteThanks, Joy K Jose
ReplyDeleteകൊള്ളാം
ReplyDeleteThanks Sree
ReplyDeleteവായനക്കാര്‍ക്ക് മനസ്സിലാവുന്നില്ല എന്നത് എഴുത്തുകാരന്റെ പരാജയമാണോ എന്ന് ഞാന്‍ സംശയിയ്ക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.
ReplyDeleteപിന്നെ കഥ എന്ത് കവിത എന്ത് എന്ന്‍ പഠിക്കാതെ എന്തൊക്കെയോ എഴുതുന്നതിനാല്‍ എങ്ങിനെയും ന്യായീകരിക്കാന്‍ ശ്രമിക്കാം.
അതുകൊണ്ടുതന്നെ വരികളെക്കുറിച്ച് എന്റെ കാഴ്ചപ്പാട് അല്പം വിശദീകരിക്കട്ടെ. കുറച്ചു മുന്‍പ് എഴുതിയതാണ് ഈ കവിത. സ്ത്രീ പക്ഷത്ത് നിന്നുകൊണ്ടാണ് വരികള്‍ എഴുതിയത്. പീഡനത്തിന്റെ വിവിധ മുഖങ്ങളില്‍ ഒന്ന്‍ ചെറുതായി പറയാനാണ് ഞാന്‍ ശ്രമിച്ചത്. സമകാലിക വാര്‍ത്തകള്‍ ഈ കവിതയോട് സംവദിക്കുന്നു എന്ന് തോന്നിയതിനാലാണ് ഇവിടെ പോസ്റ്റിയത്.
എല്ലായിടത്തും പൂച്ചകളുണ്ട് അല്ലെങ്കില്‍ എല്ലാവരും ഓരോ പൂച്ചകളാണ്.
പൂച്ചകളെ കഥാപാത്രമായ "ഞാന്‍" ഇഷ്ടപ്പെടുന്നു. ഞാന്‍ അവയെ സ്നേഹിക്കുന്നു, താലോലിക്കുന്നു, ആദരിയ്ക്കുന്നു.
എന്നാല്‍ പൂച്ചകള്‍ക്ക് എന്നോടുള്ള സമീപനം വ്യത്യസ്തമായിരുന്നിരിക്കണം !
അന്ന് വന്ന പൂച്ച. അത് വന്നത് എന്നുമാവാം. ഒരുത്സവത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍ അല്ലെങ്കില്‍ ഏതോ കല്യാണാഘോഷത്തിന്റെ തലേന്ന്‍ അങ്ങിനെ എന്നുമാവാം. ദിവസത്തിനല്ല , അന്ന് വന്ന പൂച്ചയ്ക്കാണ് പ്രസക്തി.
എന്തില്‍നിന്നോ അഭയം തേടിയാണ് അത് വന്നത്. ഞാന്‍ അതിന് അഭയം നല്കാന്‍ ഇഷ്ടപ്പെട്ടു. അഭയം എന്തില്‍ നിന്ന് എന്ന ചോദ്യം വായനക്കാരന് താല്പര്യമുള്ള ചിന്തകളെ സ്വാഗതം ചെയ്യുന്നു.
ആ പൂച്ചയുടെ നോട്ടം തിളക്കമാര്ന്നതായിരുന്നു. അതിന്റെ വാക്കുകള്‍ എനിയ്ക്ക് മൃദുലമായ തലോടലുകളും ആയി തോന്നി. പക്ഷെ,
പിന്നീട് ഞാനറിഞ്ഞു, ഞാന്‍ ഒരു ഇരയായിരുന്നു എന്ന്.
മാസം തികയാതെ പ്രസവിയ്ക്കുന്നതില്‍ അബോര്‍ഷന്‍ മുതല്‍ ചാപിള്ള വരെ ഉണ്ടാകാം എന്നാണു ഞാന്‍ പറയാതെ പറയാന്‍ ശ്രമിച്ചത്.
എന്നെ വായിച്ചതിനും അഭിപ്രായം പങ്കുവെച്ചതിനും ഒരുപാടു നന്ദി.