Monday, October 25, 2010

ശവംതീനികൾ.





തെരുവിനെ 
സ്നേഹിച്ച്
ഒരു കവി
പാതയോരത്ത്
ചോരവാർന്ന്
തീർന്നു.

ആഘോഷത്തിനു
സോറി, 
ശവമടക്കിന്
മാറ്റുകൂട്ടാൻ
ആരൊക്കെയോ
വരുന്നുണ്ടത്രെ!
ഓ..
ആചാരവെടികൾ
മുഴക്കണം
ചാനലുകൾക്കുമുന്നിൽ
പൊട്ടിക്കരയണം
തീരാനഷ്ടമെന്ന്
വെറുതെ പുലമ്പണം.
പക്ഷെ,
തിരഞ്ഞെടുപ്പാണ് ഹേ
നാലഞ്ചു ദിനം കൂടി
കഴിഞ്ഞോട്ടെ.

സഹികെട്ട് 
കവിതകൾ
പറവകളായിറങ്ങിവന്ന്
ആത്മാവുമെടുത്ത്
പറന്നുപോയതാവണം

ബാക്കിയായത്
ആർക്കുവേണം ?
വെറും ശവം!
നക്കിത്തിന്നോട്ടെ
ശവംതീനികൾ.

4 comments:

  1. അവിടെ വന്നു എനിക്കിട്ടു താങ്ങി പോയതല്ലേ ..ഇവിടെ വന്നു ഒരു പണി തരാം എന്ന് കരുതി വന്നതാ ..പക്ഷെ നിങ്ങള്‍ സംഭവം ആണ് ..ഖുറാനില്‍ എങ്ങിനെയാണ് സമാധാനം കണ്ടെത്തിയത് ..

    ReplyDelete
  2. ഫൈസൂ,
    മഴനാരുകളിൽ വന്നതിന് നന്ദി.
    ഖുർആനിൽ സമാധാനം മാത്രമേ ഉള്ളൂ.ഖുർആൻ എന്ന വാകിന്റെ അർഥം വായിക്കപ്പെടേണ്ടത് എന്നാണ്. അർഥം മനസ്സിലാക്കി വായിച്ചുനോക്കൂ. മനസ്സ് ശാന്തമാകുന്നതും സമാധാനം കൈവരുന്നതും അനുഭവിച്ചറിയാം. നമ്മളിൽ ഭൂരിഭാഗം ആളുകളും അറബിയിൽ മാത്രം വായിച്ച് ഉമ്മവെച്ച് ബഹുമാനപുരസ്സരം മടക്കിവെക്കുന്നു. മറ്റുള്ളവരോട് വലിയ വായിൽ പറയുന്നു ഖുർ ആൻ ഒരു 'സംഭവ'മാണ്, അത് അമാനുഷികമാണ് എന്നൊക്കെ. എന്നാൽ എന്താ‍ണ് അതിൽ ഉള്ളത് എന്ന് ചോദിച്ചാൽ മാഫീ മാലൂം’.

    ReplyDelete
  3. ആത്മരോഷം അസ്സലായി , പക്ഷെ അത് പത്തുപേര്‍ വായിക്കണം ...അതിനു ജാലകം പോലുള്ള ബ്ലോഗ്‌ അഗ്രിഗേറ്ററുകളില്‍ ചേര്‍ക്കണം..ഞാന്‍ ഇവിടെ എത്തിയത് താങ്കളുടെ മെയിലില്‍ ചേര്‍ത്ത ലിങ്ക് അഡ്രസ്സ് വഴിയാണ്...ആശംസകള്‍.

    ReplyDelete
  4. വളരെ നന്ദി സിദ്ധീക്ക് ഭായി.

    ReplyDelete