ആധാരം പണയം വെച്ച്
നോട്ടീസ് വന്നപ്പോൾ
അച്ചൻ ചോദിച്ചു
എന്താ നിന്റെ വിചാരം ?
അറിയാതെ എന്റെ ഒച്ച
ഉച്ചത്തിലായപ്പോൾ
അമ്മയും ചോദിച്ചു
എന്താ നിന്റെ വിചാരം ?
കെട്ടുതാലിയിൽ കണ്ണുവെച്ച്
ഓമനിക്കാൻ ചെന്നപ്പോൾ
ഭാര്യ ഏങ്ങലടിച്ചു
എന്താ നിങ്ങടെ വിചാരം ?
അടവുതെറ്റിയ ‘ബ്ലേഡു‘ മായി
അടുക്കളയിൽ പാളിനോക്കി
അണ്ണാച്ചി കോപിച്ചു
നീങ്ക എന്ന നെനക്ക് റേ ?
കൊടുക്കാത്ത കാശിന്റെ
കണക്കുമായി വന്ന്
കൂട്ടുകാരും ഓർമ്മിപ്പിക്കുന്നു
എന്താടാ നിന്റെ വിചാരം ?
*കൂട്ടിവെച്ച അക്കങ്ങൾ
കൂട്ടിനോക്കിയപ്പോൾ
ഞാനും ചോദിക്കുകയാണ്
എന്താണ് എന്റെ വിചാരം??
*കൂട്ടിവെച്ച = സംഭരിച്ചുവെച്ച
ഇപ്പോ ആ വിചാരിക്കുന്ന സാധനവും ഒരു പക്ഷേ ചോദിക്കും, എന്താ വിചാരം ? ഞാനീ ജോലി രാജി വയ്ക്കും.
ReplyDeleteഎന്താ നിന്റെ വിചാരം,കൊള്ളാം കേട്ടോ
ReplyDeleteഅതുതന്നെയാ എനിക്കും താകളോട് ചോദിക്കാനുള്ളത്. 'എന്താ നിങ്ങടെ വിചാരം?'
ReplyDeleteഞാനും ഇത് പോലെ ഒരു 'വിചാരം' പോസ്ടിയിരുന്നു.
ഇവിടെ അമര്‍ത്തി വായിക്കാം