കവിതയെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയത്
അയ്യപ്പൻ കവിതകൾ വായിച്ചുതുടങ്ങിയപ്പോളാണ്.
അതുവരെ എനിക്കുപിടുത്തം തരാത്ത
ഒരു വട്ടത്തിനുള്ളിലായിരുന്നു കവിത !.
എനിക്ക് നഷ്ടമായത് എന്റെ ഗുരുവിനെയാണ്.
കവിതയിന്ന് വര്‍ത്തമാനത്തിന്റെ വായ്‌ത്താരി
മരണത്തിന് ജീവന്റെ പൊയ്‌മുഖം
വെച്ചിരിക്കുന്നവര്‍ക്കുള്ള വായ്‌ക്കരി
രക്തമുണങ്ങുന്നതിന്‌മുമ്പ് കുരുതിത്തറയില്‍ വിരിയുന്ന പൂവ്.
അമ്മയുടെ ആശിസ്സുകള്‍ നേടിയ ശിരസ്സ്
മിത്രത്തിന്റെ നെഞ്ചില്‍ നിന്നൂരിയെടുത്ത അമ്പ്
മണ്ണൂ മൂടിയ എന്റെ ശരീരത്തിലൂടെ നടന്ന്
തിരിഞ്ഞു നിന്ന് ഒരിക്കലെനിക്ക് നീ പറയുന്ന കൃതജ്ഞത
(കരിനാക്കുള്ളവന്റെ പാട്ട്)
അതെ, അയ്യപ്പന്റെ കവിതകൾ പ്രതിബന്ധങ്ങൾക്ക് അടുത്തൊന്നുമെത്താൻ കഴിയാത്തവിധം സൂര്യപ്രകാശവേഗത്തിനുമപ്പുറം സഞ്ചരിച്ചുകൊണ്ടേയിരിക്കും.
താഴ്‌വരയുടെ പച്ചയിലൂടെ
സൂര്യപ്രകാശ വേഗത്തിലൂടെ
സമുദ്ര താളത്തിന്റെ മുകളിലൂടെ
അക്ഷര ജ്യോതിസ് തെളിയുന്ന
ബുദ്ധന്റെ നിര്‍വ്വേദ സന്ധ്യയ്‌ക്കരികിലൂടെ
പിന്തുടരുന്ന കൂരമ്പിനേക്കാള്‍
എന്റെ പക്ഷിപറക്കുന്നു.
(ഒരു പ്രതിപക്ഷ ജീവിതത്തിന്)
വിശ്വം മുഴുവന്‍ കൊണ്ടു നടന്നു കാട്ടേണ്ട
ReplyDeleteഅമൂല്യങ്ങളായ കാവ്യ ശില്പങ്ങളാണു
എ. അയ്യപ്പന്‍ കവിതകളെന്നു
മരണ ശേഷം പുലമ്പുന്നതെന്റെ നെറികേട്
അതു ചെയ്യേണ്ടവരോ ശിലകളായി ചമഞ്ഞന്നു.
ഞാനതു ചെയ്യാന്‍ വൃഥാ തുനിഞ്ഞുവെങ്കിലീ
സാഹിത്യ തമ്പ്രാക്കള്‍ കോപിച്ചന്നു പറയുമായിരുന്നു
വെള്ളമടിച്ചു വെകിളി പിടിച്ചവന്റെ തനി ഭ്രാന്തെന്ന്
നന്ദി, ജയിംസ്.
ReplyDeleteമഴനാരുകളിൽ വന്നതിനും
അഭിപ്രായം രേഖപ്പെടുത്തിയതിനും.