Saturday, March 5, 2011

പ്രവാസിയുടെ കുളിര്


മഴ പെയ്യുന്നത്
മരുഭൂമിയില്‍ എരിഞ്ഞുതീരാത്ത
കനലുകളിലാണ്.
വെയില്‍ വീഴുന്നത്
വിരഹം ഉരുകിയൊലിച്ച
വേദനയിലേക്കാണ്
മാറി വരുന്ന
മഴയും വെയിലും മഞ്ഞും
മനസ്സില്‍ കോരിയിടുന്നത്
ഗൃഹാതുരത്വം നനയുന്ന
ഓര്‍മകളാണ്

11 comments:

  1. ഓര്‍മ്മകള്‍ക്കെന്തു സുഖം ..!!!
    ഇപ്പോള്‍ മഴയും എനിക്കോര്‍മ്മ മാത്രമായിരിക്കുന്നു..
    വെയിലുണ്ട് ....നല്ല ചുട്ടു പൊള്ളുന്ന വെയില്‍ .....വിരഹവും....
    നന്നായിട്ടുണ്ടെടാ .....

    ReplyDelete
  2. ഉരുകിയൊലിച്ച വേദനകളില്‍ .......നനയുന്ന ഓര്‍മകളില്‍............. എരിഞ്ഞു തീരുന്നതെന്റെ ജീവനാണ്....
    ഇഷ്ടപ്പെട്ടു.......

    ReplyDelete
  3. ആസ്വദിച്ചു വരികള്‍ :)

    ReplyDelete
  4. നല്ല വരികൾ.സത്യവും..

    ReplyDelete
  5. ഓര്‍മ്മകള്‍ ഇനിയും പെയ്തിറങ്ങട്ടെ...ആശംസകള്‍.

    ReplyDelete
  6. മരുഭൂമിയിലെ മഴയുടെയും വെയിലിന്റെയും മഞ്ഞിന്‍റെയും നിര്‍വചനങ്ങള്‍ ഹൃദയസ്പര്‍ശിയായി..

    ReplyDelete
  7. >>മാറി വരുന്ന
    മഴയും വെയിലും മഞ്ഞും
    മനസ്സില്‍ കോരിയിടുന്നത്
    ഗൃഹാതുരത്വം നനയുന്ന
    ഓര്‍മകളാണ് <


    തീർച്ച ...
    ഒരു പ്രവാസിയുടെ വ്യഥകൾ ഈ കുളിരിൽ ഒളിക്കുന്നു

    ReplyDelete
  8. പ്രവാസം വരഞ്ഞിട്ട വരികൾ
    നന്നായിരിക്കുന്നു

    ReplyDelete
  9. മാറി വരുന്ന
    മഴയും വെയിലും മഞ്ഞും
    മനസ്സില്‍ കോരിയിടുന്നത്
    ഗൃഹാതുരത്വം നനയുന്ന
    ഓര്‍മകളാണ്...

    beautiful..

    ReplyDelete