പള്ളിക്കാട്ടിലെ ചന്ദനമരം
പള്ളിക്കാട്ടിലൊരു ചന്ദനമരം
മൂത്ത് പാകമായിട്ടുണ്ട്
വെള്ള വീണ ചില കണ്ണുകൾ
മേലോട്ട് നോക്കുന്നുണ്ട്
പൊന്തക്കാട് വകഞ്ഞ് മീസാന്‍ കല്ലുകൾ
എന്തിനെന്നറിയില്ല; എത്തിനോക്കിയിട്ടുണ്ട്
നാലഞ്ചു ജിന്നുകൾ
വേര് മാത്രം ബാക്കി വെച്ച്
രാത്രിയിൽ അറുത്തു കൊണ്ടു പോയിട്ടുണ്ട്
റാതീബ് കഴിഞ്ഞ് രാത്രി വൈകി
പള്ളിയിലെത്തിയ മൊല്ലാക്ക
പിച്ചും പേയും പറഞ്ഞു തുടങ്ങിയിട്ടുണ്ട്
പാതിരാത്രിയില്‍ റൂഹുകളും ജിന്നുകളും
പിറുപിറുക്കുന്നത് കണ്ടിട്ടുണ്ടത്രേ !
ആളുകൾ മതം നോക്കാതെ,
ജാതി നോക്കാതെ
പള്ളിമുറ്റത്ത്
എത്രയും വേഗം എത്തുന്നുണ്ട്
ഏതു രോഗവും മൊല്ലാക്ക കേട്ട്
മന്ത്രിച്ചും പിഞ്ഞാണമെഴുതിയും ശിഫയാക്കുന്നുണ്ട്
എന്നിട്ടും
അയലത്തെ ആസ്യാത്ത മാത്രം പ്രാന്ത് മൂത്ത്
പള്ളിക്കാട്ടിൽ കറങ്ങി നടക്കുന്നുണ്ട് !
ആസ്യാത്താടെ മേല് മൂത്ത ജിന്നാന്ന്
മൊല്ലാക്ക രഹസ്യം പറഞ്ഞിട്ടുണ്ട്.
ആ ജിന്നിന്റെ കുട്ടിയെ
ആസ്യാത്ത പെറ്റതും
കുട്ടീനെ ജിന്ന് എങ്ങോട്ടോ കൊണ്ടോയതും
നിങ്ങളോട് ഞാമ്പറഞ്ഞെങ്കിലും
ഇഞ്ഞ്യാരോടും പറയണ്ടാട്ടോ…!!!
***************************
മൂത്ത് പാകമായിട്ടുണ്ട്
വെള്ള വീണ ചില കണ്ണുകൾ
മേലോട്ട് നോക്കുന്നുണ്ട്
പൊന്തക്കാട് വകഞ്ഞ് മീസാന്‍ കല്ലുകൾ
എന്തിനെന്നറിയില്ല; എത്തിനോക്കിയിട്ടുണ്ട്
നാലഞ്ചു ജിന്നുകൾ
വേര് മാത്രം ബാക്കി വെച്ച്
രാത്രിയിൽ അറുത്തു കൊണ്ടു പോയിട്ടുണ്ട്
റാതീബ് കഴിഞ്ഞ് രാത്രി വൈകി
പള്ളിയിലെത്തിയ മൊല്ലാക്ക
പിച്ചും പേയും പറഞ്ഞു തുടങ്ങിയിട്ടുണ്ട്
പാതിരാത്രിയില്‍ റൂഹുകളും ജിന്നുകളും
പിറുപിറുക്കുന്നത് കണ്ടിട്ടുണ്ടത്രേ !
ആളുകൾ മതം നോക്കാതെ,
ജാതി നോക്കാതെ
പള്ളിമുറ്റത്ത്
എത്രയും വേഗം എത്തുന്നുണ്ട്
ഏതു രോഗവും മൊല്ലാക്ക കേട്ട്
മന്ത്രിച്ചും പിഞ്ഞാണമെഴുതിയും ശിഫയാക്കുന്നുണ്ട്
എന്നിട്ടും
അയലത്തെ ആസ്യാത്ത മാത്രം പ്രാന്ത് മൂത്ത്
പള്ളിക്കാട്ടിൽ കറങ്ങി നടക്കുന്നുണ്ട് !
ആസ്യാത്താടെ മേല് മൂത്ത ജിന്നാന്ന്
മൊല്ലാക്ക രഹസ്യം പറഞ്ഞിട്ടുണ്ട്.
ആ ജിന്നിന്റെ കുട്ടിയെ
ആസ്യാത്ത പെറ്റതും
കുട്ടീനെ ജിന്ന് എങ്ങോട്ടോ കൊണ്ടോയതും
നിങ്ങളോട് ഞാമ്പറഞ്ഞെങ്കിലും
ഇഞ്ഞ്യാരോടും പറയണ്ടാട്ടോ…!!!
***************************
:)
ReplyDeleteകവിതയില്‍ ഒരു ചന്ധനസുഗന്ധമുണ്ട്..
ReplyDelete(ആ മരം ചന്ദനമല്ലല്ലോ ഷമീര്‍..!)
:P
ReplyDeleteപള്ളിക്കാട്ടിലെ റൂഹുകലേയും, ജിന്നുകളേയും കുറിച്ച് കുഞ്ഞു നാളില്‍ ഒരു പാട് കഥകള്‍ കേട്ടിട്ടുണ്ടു..ആ ഓര്‍മ്മകളിലേയ്ക്ക് ഈ കവിത കൊണ്ടു പോയി..നന്ദി..
ReplyDelete...നന്നായിട്ടുണ്ട് ..
ReplyDeletegood nalla varikal oru ozhukkund varikalkk sundharamaya oru ozhukk .. keep it up
ReplyDelete