Saturday, February 5, 2011

ചതുരം


ചതുരം












ചതുരത്തിലേയ്ക്ക്
സൂക്ഷിച്ചുനോക്കൂ
ഓരോ ജീവിതവും
ഓരോ ചതുരങ്ങളാണ്
നാലതിർത്തികൾക്കുള്ളിൽ
നാല് മൂലകൾക്കിടയിൽ

അറുപത്തിനാലു ചതുരങ്ങളുണ്ട്
ഒരു വലിയ ചതുരത്തിനുള്ളിൽ
മുന്നോട്ടും പിന്നോട്ടും
ഇടത്തോട്ടും വലത്തോട്ടും
ചാടിയും ചെരിഞ്ഞും
പടവെട്ടി
കറുത്തവനോ ?
വെളുത്തവനോ ?

തോറ്റവന്റെ
പണയം
പ്രേയസിയുടെ
ഉടുതുണിയിൽ
അവസാനിച്ചതോർമ്മയുണ്ട്.

കാമറക്കണ്ണിൽ
ഒന്നുമുതൽ മുപ്പത്തിയാറുവരെ
ഓരോ ഫ്രെയിമുകളും
പച്ചയായ
ചിത്രീകരണങ്ങളാണ്.

റോഡുവക്കിലെ
‘ഹോർഡിങ്ങുകൾ’
വെളുക്കെ ചിരിക്കുന്നത്
പയ്യെപ്പയ്യെ
കീഴ്പെടുത്തിയതോർത്തിട്ടാണ്.

ചതുരക്കട്ടയിലെ
ചില അമർത്തലുകൾ
എളുപ്പമേറിയ
സംസാരങ്ങളാണ്
ചില കുറിക്കലുകൾ
വിലയേറിയ
വിവർത്തനങ്ങളുമാണ്

ചിരിക്കുന്ന
കണ്ണീർപൂവുകളാണ്
ചതുരപ്പെട്ടികൾ

കലണ്ടറിലെ
ഓരോ കളങ്ങളും
അവസാനിക്കുന്നത്
പുതിയ
തുടക്കങ്ങളിലാണ്

ഒടുക്കം
എല്ലായ്പ്പോഴും
അല്പം നീളത്തിൽ
ആറടിയോളം താഴ്ചയിൽ
മൺതരികൾക്കുള്ളിലാണ്.

***********************************

 2014 ലെ ഖത്തർ കേരളീയം പുരസ്കാരം കരസ്ഥമാക്കിയത്.

15 comments:

  1. നല്ലപോസ്റ്റ്‌...
    എനിക്ക് വളരെഇഷ്ടപ്പെട്ടു...

    ആശംസകള്‍നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  2. അതെ..അര്‍ത്ഥവത്തായ ചില സൂചനകള്‍..
    ചതുരക്കട്ടയിലെ
    ചില അമർത്തലുകൾ
    എളുപ്പമേറിയ
    സംസാരങ്ങളാണ്
    ചില കുറിക്കലുകൾ
    വിലയേറിയ
    വിവർത്തനങ്ങളുമാണ്!!
    ഇഷ്ടപ്പെട്ടു..

    ReplyDelete
  3. നന്ദി മുഹമ്മദ്,
    ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം പങ്കുവെച്ചതിനും.

    ReplyDelete
  4. ഓരോ ജീവിതവും ഓരോ ചതുരങ്ങളാണ്...
    ഒടുക്കം ഒരു ചതുരത്തിലും..
    ഷമീർ,
    നിന്റെ കോറിയിടലുകൾ, പോറുന്നത് മനസ്സിനെയാണ്.

    ReplyDelete
  5. നന്നായിട്ടുണ്ട്,
    ചതുരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണല്ലോ ???
    ആര്‍ക്കും അതില്‍ ഒരു വിട്ടു വീഴ്ചയും ഇല്ലാലോ ???
    എണ്ണാന്‍ ശ്രമിചെങ്ങിലും... എണ്ണം ശരിയാവുന്നില്ല...
    ശരിയാണോ അമ്പതിയാര് ........!!!!!

    ReplyDelete
  6. നന്നായിട്ടുണ്ട്.............
    ആശംസകളോടെ..
    ഇനിയും തുടരുക..

    ReplyDelete
  7. ചതുരജീവിതങ്ങള്‍...!!

    അവസാനവരിയില്‍ ആറടിയോളം താഴ്ചയില്‍ എന്ന് പറഞ്ഞിട്ടുണ്ടല്ലൊ... ആറടി നീളത്തിലല്ലേ കുഴി വെട്ടുന്നത്...താഴ്ചയിലാണോ..... ഒരു സംശയം പറഞ്ഞെന്ന് മാത്രം..

    ReplyDelete
  8. kollam shameer. I am really happy to read your kochu kada. do it again.
    by shabir thattathazhath

    ReplyDelete
  9. ചതുരപ്പലക പോലെ ജീവിതം. നന്നായി.

    ReplyDelete
  10. @ വിനീത് നായര്‍

    ആളുടെ നീളം എത്രയാണോ അത്രയോളമേ കുഴി നീളമുണ്ടാവൂ. 5 അടിയുള്ള ആളാണെങ്കില്‍ ആ ശരീരം കൊള്ളാന്‍ പാകത്തിലുള്ള നീളം. പക്ഷെ ആഴം ആറ് അടി തന്നെ ഉണ്ടാവാറുണ്ട്. മനസ്സിലായെന്നു കരുതുന്നു.
    അഭിപ്രായത്തിനു നന്ദി.

    ReplyDelete
  11. പാച്ചു, muhammed, meera prasannan, shabir, ഒരില വെറുതെ , സിദ്ധീക്ക..

    ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം പങ്കുവെച്ചതിനും നന്ദി.

    ReplyDelete
  12. വളരെ നന്നായിട്ടുണ്ട് .ഇനിയും എഴുതുക

    ReplyDelete
  13. maranam munnil vannu nilkkunnu ennu paraym ...

    ReplyDelete
  14. thahir, masnoorjaseera ,

    ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം പങ്കുവെച്ചതിനും നന്ദി.

    ReplyDelete