Tuesday, January 24, 2012

കരുണ കാത്ത്...!


















വിതച്ചതൊന്നാന്തരം
വിത്തായിരുന്നു
വളമിട്ട് ഉഴുതിരുന്നു
വെള്ളം നനച്ചിരുന്നു
കളകൾ പിഴുതിരുന്നു
കീടനാശിനി പാറ്റിയിരുന്നു

എന്നിട്ടും..!
എന്നിട്ടുമെന്തേ
കൊയ്തതൊക്കെ
പതിരായിപ്പോയത് ?


Picture Courtesy: qfchk.com

26 comments:

  1. പിഴച്ച് പോയതെവിടെയാണെന്ന് അന്വേഷിക്കുകയാണ് ഞാനും..!!



    തെളിച്ചത് എന്‍ഡോസള്‍ഫാനായിരുന്നോ..?
    പഴയ പതിരു വാണിഭം ഉണ്ടായിരുന്നാലും മത്യായിരുന്നൂല്ലേ.. :)

    ReplyDelete
    Replies
    1. ജീവിതം തന്നെ ഒരു കൃഷിയല്ലേ സമീരൻ...!

      Delete
  2. :(
    നോവിക്കുന്നു...
    ചിത്രവും, വരികളും, ഉത്തരങ്ങളില്ലെന്ന ദുഖസത്യവും.

    ReplyDelete
    Replies
    1. ഈ നോവ് ഏറ്റുപിടിച്ചതിനു നന്ദി, കലാം.

      Delete
  3. കരിങ്കണ്ണന്‍ തുറിച്ചുനോക്കിയിട്ടുണ്ടാവും

    ReplyDelete
    Replies
    1. ഉണ്ടായിരിയ്ക്കാം....!!
      നന്ദി,വിനീത് നായർ

      Delete
  4. നല്ല വരികള്‍ .ചിന്തിപ്പിച്ചു.

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും നന്ദി,ആറങ്ങോട്ടുകര മുഹമ്മദ്.

      Delete
  5. ചില മാതാപിതക്കളുടെ ദു:ഖം...........

    ReplyDelete
    Replies
    1. സത്യം..!
      നന്ദി, മനോജ് കെ ഭാസ്കർ

      Delete
  6. ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്.

    ReplyDelete
    Replies
    1. അതെ ചിലർ...!!
      നന്ദി, സങ്കൽ‌പ്പങ്ങൾ.

      Delete
  7. Ashraf ThalanaparambilJanuary 25, 2012 at 8:51 AM

    നനഞ്ഞിരിക്കാന്‍ കൊതി തോന്നുമ്പോള്‍ വന്നിരിക്കാന്‍ ഒരിടം ആവട്ടെ ഇവിടം.
    ചാറ്റല്‍ മഴയില്‍ നിന്നും പെരുമഴയിലേക്ക് ഞങ്ങളെ നയിക്കാന്‍ കഴിയുമാറാകട്ടെ കൂടുകാരന്റെ സാഹിതീ യാത്രക്ക്.

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്ക് നന്ദി അഷ്റഫ്.

      Delete
  8. പലരും ചോദിച്ചതും ഇന്നും ചോദിച്ചു കൊണ്ടിരിക്കുന്നതും ആയ ചോദ്യം ..
    പ്രസക്തമായ വരികള്‍

    ReplyDelete
    Replies
    1. നന്ദി വേണുഗോപാല്‍ജി.

      Delete
  9. കൃഷി പലപ്പോഴും നഷ്ടമാവുമെന്ന് ഈ പാവം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല!

    ReplyDelete
    Replies
    1. ഒരു യോഗം... ശങ്കരേട്ടാ. നന്ദി.

      Delete
  10. വായിച്ചപ്പോള്‍ എവിടെയോ ഒരു നീറ്റല്‍...

    ReplyDelete
    Replies
    1. ഞാനത് ഉൾക്കൊള്ളുന്നു ശ്രദ്ധേയൻ. ഈ സന്ദർശനത്തിന് നന്ദി.

      Delete
  11. എന്നിട്ടും…..!
    എന്നിട്ടുമെന്തേ
    കൊയ്തതൊക്കെ
    പതിരായിപ്പോയത് ?
    ?????????
    ?????????

    ReplyDelete
    Replies
    1. അതെ, ചോദ്യം ചോദ്യങ്ങളായി മാറുന്നൂ Art Wave. നന്ദി.

      Delete
  12. എന്നിട്ടും…..!
    എന്നിട്ടുമെന്തേ
    കൊയ്തതൊക്കെ
    പതിരായിപ്പോയത് ?

    ReplyDelete
  13. എല്ലാം പതിരായീന്നങ്ങോട്ടു പറയല്ലേ. കാലം ഇനീം മുമ്പോട്ടു ഉണ്ടല്ലോ. എങ്ങനെയായാലും, പിന്നെയും പിന്നെയും നമ്മള് വിത തുടരും, കാരണം പ്രതീക്ഷകളാണല്ലോ നമ്മെ വഴി നടത്തുന്നത്.

    ReplyDelete