പഠിച്ചത് പങ്കുവെക്കാനും അറിഞ്ഞത് അറിയിക്കാനും പരസ്പരം സ്നേഹത്തിന്റെ തണൽ വിരിക്കാനും മറ്റുള്ളവർക്ക് മാതൃകയാകാനും കഴിഞ്ഞു എന്നതാണ് ഖത്തർ ബ്ലോഗ് മീറ്റിനെ വ്യത്യസ്തമാക്കിയതും അനുഭവവേദ്യമാക്കിയതും. സംഘടിച്ചവർ സംഘാടകരാകുന്ന, സഘടിപ്പിച്ചവർ സംഘടിച്ചവരെക്കൂടി സംഘാടകരാക്കി മാറ്റുന്ന അപൂർവ്വ കാഴ്ച എല്ലാവരും ഓരോ സംഘാടകരാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു, ഓർമ്മപ്പെടുത്തുന്നു. സംഘാടകർക്ക് അഭിമാനിയ്ക്കാനും സന്തോഷിക്കാനും ഇതിൽപരം മറ്റെന്ത് വേണം?
ഖത്തറിന്റെ ഏതോ മുക്കിലും മൂലയിലുമിരുന്ന് പരസ്പരം കാണാതെ അക്ഷരങ്ങൾ കൊണ്ട് അടുത്തവർ ബ്ലോഗ് മീറ്റിൽ ഒന്നിച്ചപ്പോൾ അത് നന്മയുടെ മഹാ വിപ്ലവമായി മാറി. ദേശത്തിലും രാജ്യത്തിലും മതത്തിനും ജാതിക്കും ഇസത്തിനും ഒന്നിക്കാനാവുന്നത് സ്നേഹത്തിന്റെ പച്ചപ്പുകളിലാണ് എന്ന തിരിച്ചറിവ് ഓരോ നിമിഷങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ജീവ കാരുണ്യത്തിന്റെ മഹനീയ മാതൃക കുടികൊള്ളുന്നത് സഹജീവികളുടെ പരിഗണനയിലാണെന്ന് അത് ചൂണ്ടിക്കാണിച്ചു. സാഹിത്യം മാത്രമല്ല, ചിത്രങ്ങളും, വരകളും, രാഷ്ട്രീയവും, ടെക്നോളജിയും തുടങ്ങി ലോകത്ത് നിലവിലുള്ള ഓരോ മേഖലയും ബ്ലോഗിന്റെ പരിധിയിൽ വരുന്നു എന്ന മഹത് സത്യം ഈ മീറ്റിൽ പങ്കെടുത്തവർ അടിവരയിടുന്നു. അതെ, ബ്ലോഗെഴുത്തിനെ പരിഹസിക്കുന്നവർക്ക് സ്നേഹത്തിൽ പൊതിഞ്ഞ മറുപടി!.
ഒരേ ഒരു കടലിൽ നിന്നും കുറുക്കിയെടുത്ത് പങ്കുവെക്കപ്പെട്ട ഉപ്പിന്റെ സ്വാദ് മനസ്സിലുള്ളവർ എവിടെക്കണ്ടാലും തിരിച്ചറിയുമെന്ന പാഠം അതെനിക്കു സമ്മാനിച്ചു. പരസ്പരം കാണാതെ ബ്ലോഗിലും ഫെയ്സ്ബുക്കിലും വാക്കുകൾകൊണ്ട് മാത്രം അറിഞ്ഞവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞത് ആ ഉപ്പ് മനസ്സിലുണ്ടായതുകൊണ്ടാണെന്ന് ഞാൻ അറിയുന്നു. അതെ, അതുകൊണ്ടാണ് ഞാനവിടെ എത്തിയപ്പോഴേക്കും ‘ഷമീർ’ എന്നു വിളിച്ച് രാമചന്ദ്രന് എന്റെ കൈ കൈവരാനായത്. ‘ഞാൻ വിചാരിച്ചത്ര തടിയില്ല’ എന്ന് ഇസ്മായിൽ ഭായിക്ക് തണലേകാൻ കഴിഞ്ഞത്. ‘ഷമീറല്ലേ ഇത്‘ എന്ന് തൻസീം ആശ്ചര്യപ്പെട്ടത്. ‘ഷമീർ എപ്പൊ വന്നൂ’ എന്ന് സക്കീർ ഭായിക്ക് ഈറ്റിനിടയിലും ചോദിക്കാനായത്. ‘ശ്രദ്ധേയനാ‘ണ് ഷഫീക്കെന്ന് കൈ കൊടുത്ത് മനസ്സ് മന്ത്രിച്ചത്. ഇവന്റിന്റെ തിരക്കിനിടയിലും ‘ഷമീറിനെ ഞാനറിഞ്ഞു‘ എന്ന് സുനിൽ എന്റെയടുത്ത് വന്ന് കുശലം പറഞ്ഞത്. എങ്ങോട്ടോ ധൃതിയിൽ പോകുന്ന നാമൂസിന് എന്നെ ഹാളിലേക്ക് വഴികാണിക്കാനായത്. ഞാൻ നേരത്തേ അറിയുന്ന ഹക്കീമിനും കലാമിനും മജീദിനുമൊപ്പം ജിപ്പൂസിനും മനോഹർജിക്കും പ്രദോഷിനും കനകാംബരനും നവാസിനും ഷാനവാസിനും മറ്റു പലർക്കും എന്നെ പരിചിതമായത്. കാത് പൊള്ളുന്ന വാക്ശരങ്ങളിലും വിമർശനങ്ങളിലും ആ ഉപ്പിന്റെ രുചി പങ്കുവെക്കപ്പെടുന്നത് കൊണ്ടാണ് ഒരിക്കല്പോലും കണാതിരുന്നിട്ടും ആൾക്കൂട്ടത്തിനിടയിൽ നിന്നും പ്രിയ സഖാവ് രാജൻ ജോസഫിന് എന്നെ തിരിച്ചറിഞ്ഞ് ആലിംഗനം ചെയ്യാനായതും ഫിറോസിനും മറ്റു പലർക്കും എന്നെ വിളിച്ച് പരിചയപ്പെടുത്താനായതും.
അതെ, നന്മയുടെ ഉപ്പ്….., സ്നേഹത്തിന്റെ ഉപ്പ്….., ഒരുമയുടെ ഉപ്പ്……. നമ്മുടെ ഓരോ വാക്കുകളിലും മൌനത്തിലും പങ്കുവെക്കപ്പെട്ടിട്ടുണ്ട് എന്ന് ബ്ലോഗ് മീറ്റ് വീണ്ടും വീണ്ടും സാക്ഷ്യപ്പെടുത്തുന്നു.
'നന്മയുടെ ഉപ്പ്….., സ്നേഹത്തിന്റെ ഉപ്പ്….., ഒരുമയുടെ ഉപ്പ്.' നന്മകള്‍ നേരുന്നു പ്രിയ സ്നേഹിതാ..
ReplyDeleteസ്നേഹം, അത് മാത്രം, അതിൽ കൂടുതൽ എന്ത് എഴുതും ഷമീർ.
ReplyDeleteനന്ദി പറയില്ല, നാമൂസിന്റെ ഭാഷയിൽ സ്നേഹ സലാം
സത്യം,
ReplyDeleteഞാനുമതാവര്‍ത്തിക്കുന്നു.
സ്നേഹം സ്നേഹം അതൊന്നു മാത്രം.
ഇക്കഴിഞ്ഞ ദിവസം വരെ ഒരല്പം അഹങ്കാരം എന്റെ ഉള്ളിലുണ്ടായിരുന്നു.
ReplyDeleteഖത്തറില്‍ എന്നെ 'നാലാള്‍' അറിയുമെന്ന ഒരഹങ്കാരം!
ഇപ്പോള്‍ എന്റെ അഹങ്കാരം അല്പം കൂടി വര്‍ദ്ധിച്ചുവന്നൊരു തോന്നല്‍!
കാരണം എന്നെ ഇപ്പോള്‍ ഖത്തറില്‍ ചുരുങ്ങിയത് പത്തെഴുപത് പേരെങ്കിലും അറിയും എന്നത് തന്നെ.ഈ അഹങ്കാരത്തെ ഞാന്‍ പോസിറ്റീവായിതന്നെ കാണുന്നു.
കാരണം,ഇത്രയും കാലം ശുഷ്കമായിരുന്ന എന്റെ സുഹൃത് വലയത്തിന്റെ വ്യാപ്തി ഇപ്പോള്‍ വളരെ വിപുലമാണ് വലുതാണ്. അതിന്റെ മുഴുവന്‍ കാരണവും ഈ ബ്ലോഗും ബ്ലോഗുമീറ്റുകളും മാത്രമാണ്!
എല്ലാവര്ക്കും ഉടനെ ഖത്തര്‍ ബ്ലോഗര്‍മാരുടെ ഡാറ്റ അയക്കുന്നുണ്ട് . അത് സൂക്ഷിച്ചു വക്കുമല്ലോ.അങ്ങനെ നമുക്ക് പരസ്പരം ബന്ധപ്പെട്ടു കൊണ്ടിരിക്കാം. അടുത്ത വര്‍ഷത്തെ ബ്ലോഗുമീറ്റിനു മാത്രം സൌഹൃദം പുതുക്കുക എന്ന അലസത ഒഴിവാക്കാം.
ഈ സൌഹൃദ വലയം ഇഴപിരിയാതെ നമുക്ക് സൂക്ഷിക്കാം ...കൂട്ടുകൂടാം. നന്മയില്‍ ഒന്നിക്കാം. തിന്മക്കെതിരെ കലഹിക്കാം.
ആദ്യ ബ്ലോഗ് സംഗമത്തിലെ പതിനൊന്നിൽ നിന്ന് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ നൂറ്റിപത്തിലെത്തിയ നിൽക്കുന്ന ഈ ബ്ലോഗ് കൂട്ടായ്മ കണ്ടപ്പോൾ അഭിമനംകൊണ്ട് എന്റെ വാക്കുകളെ കടിഞ്ഞാണിട്ട സ്റ്റേജിലെ നിമിഷങ്ങളുടെ ചാരിതാര്‍ത്ഥ്യത്തിന്റെ ഓർമയിൽ നിന്ന് കൊണ്ട് ,ഒരിക്കൽ കൂടി ഇതിന്റെ എല്ലാ അണീയ ശിപ്ലികൾക്കും എന്റെ നന്ദി അറിയിക്കട്ടെ!.
ReplyDeleteഇരുപത് വർഷങ്ങൾക്ക് മുമ്പ് പത്താം ക്ലാസിലെ ബെഞ്ചിൽ ഒന്നിച്ചിരുന്ന് പഠിക്കുകയും പിന്നീട് നമ്മൾ നമ്മുടേതായ ലോകങ്ങളിലെല്ലാം കറങ്ങി വന്നു സ്കില്ലിലെ കസേരകളിൽ ഒന്നിച്ചിരുന്നപ്പോൾ കുറച്ചൊന്നുമല്ല ഹൃദ്യമായത്. ഒരേതുവ്വൽ പക്ഷികളെ പോലെ വീണ്ടുമൊരിക്കലിങ്ങനെ സംഗമിക്കുമെന്ന് ആരറിഞ്ഞു.75 പൈസയുടെ കുറെ ഇൻലന്റ് കമന്റുകളും 15 പൈസയുടെ കാർഡുകളിൽ കുറെ സൗഹൃദത്തിന്റെ പോസ്റ്റുകളും നമ്മൾ നടത്തിയിരുന്നതു എവിടെയൊ വെച്ച് മുറിഞ്ഞ് പോയിരുന്നു. ഇന്നീ ബ്ലോഗേർസ് മീറ്റിതാ സ്നേഹത്തിന്റെ ഒരു പുനസ്സമാഗമത്തിന് സൗഹാർദ്ദത്തിന്റെ ഊഷ്മളതക്ക് വേദിയൊരുക്കിയിരിക്കുന്നു...
ReplyDeleteഇനിയും മൂറിഞ്ഞ് പോകാത്ത സർഗ്ഗാത്മകതയുടെ കുറെ സുഹൃത്തുക്കളെ സമ്മാനിച്ചിരിക്കുന്നു.
നന്ദി...
മനസ്സിനെ കുളിരണിയിച്ച കുറേ നല്ല മണിക്കൂറുകള്‍ സമ്മാനിച്ച ബ്ലോഗ് മീറ്റിന്‍റെ അണിയറപ്രവര്‍ത്തകര്‍ .എന്ത് കൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്ന.ഇസ്മായില്‍ കുറുമ്പടിയോട് .എന്ത് വാക്കുകള്‍ പറഞ്ഞ് നന്ദി അറിയിക്കണം എന്ന് ഈ ഉള്ളവന് അറിയില്ല .എഴുത്തിനെ ഒരുപാട് സ്നേഹിക്കുന്ന എനിക്ക്.എന്ത് കൊണ്ടും ഒരു നവ്യാനുഭവമായി നമ്മുടെ മീറ്റ്.... എഴുത്തുക്കാരുടെ മനസ്സ് മറ്റുള്ളവരെക്കാളും കൂടുതല്‍ തിരിച്ചറിയാന്‍ കഴിയുക എഴുത്തുക്കാര്‍ക്കുതന്നെയാണെന്ന് ഞാന്‍ ഉറച്ചു വിശ്യസിക്കുന്നു.എല്ലാവരിലും നന്മയുണ്ടാവട്ടെ
ReplyDeleteകഴിഞ്ഞ ബ്ലോഗ് മീറ്റ് നഷ്ട പെടുത്തിയതിന്റെ വില മനസ്സിലായത് ഇപ്പോഴാണ് ..
ReplyDeleteമനസ്സ് മടുക്കാത്ത ഒരു സംഗമം. എന്നും മനസ്സില്‍ കൊണ്ടുനടക്കാന്‍ പാകത്തില്‍ ഒത്തു ചേരാന്‍ കഴിഞ്ഞതിന് ദൈവത്തിനു സ്തുതി. വലിയ കാര്യങ്ങള്‍ എഴുതുന്നവരും പറയുന്നവരും പച്ചമനുഷ്യരായി കൈപിടിക്കുമ്പോള്‍ വല്ലാത്തൊരനുഭൂതിയാണ്. നല്ലൊരു വിലയിരുത്തലിന് അഭിനന്ദഞങ്ങള്‍ ഷമീര്‍.
ReplyDeleteആശംസകള്‍
ReplyDeleteഞാന്‍ അറിയുന്നു ... ഓര്‍മകളിലെ നൊമ്പരങ്ങള്‍ !!!!!!!!!ആശംസകള്‍
ReplyDeleteഓരോ ഒത്തു ചേരലുകളും ഓര്‍മ്മകളുടെ വസന്തം സമ്മാനിക്കും
ReplyDelete