ഖത്തറിൽ
കോൺക്രീറ്റ് കാടുകൾക്ക്
മുകളിൽ
ആകാശം
ഒരു മഴയെ ഗർഭം ധരിച്ച്
കനത്ത അടിവയറുമായി
വിതുമ്പി നിൽക്കുന്നുണ്ട്
;
തിരശ്ശീലയിൽ
ദിനങ്ങൾക്കപ്പുറം
ഉമ്മ
ഊതിപ്പിടിപ്പിച്ച കനലിൽ
ചുട്ടെടുക്കുന്ന പൂളക്കിഴങ്ങ്
വെന്തോ വെന്തോയെന്ന്
ഇടക്കിടക്ക് തട്ടിനോക്കിയും,
പെങ്ങൾ
അരിമണിയിട്ട മൺചട്ടിയിൽ
കരിയല്ലേ കരിയല്ലേയെന്ന്
ചട്ടുകമിളക്കിയും,
അനിയൻ
ഊതിയൂതി കട്ടൻചായ
ആറിയോ ആറിയോയെന്ന്
മൊത്തിക്കുടിച്ചും
പച്ചപുതച്ചയെന്റെ
ഗ്രാമത്തിനു മുകളിലെ
ആകാശം
ഒരു മഴയെ ഗർഭം ധരിച്ച്
കനത്ത അടിവയറുമായി
കരുവാളിച്ച്
വിങ്ങിനിൽക്കുന്നുണ്ട്.
******
ഫോട്ടോ സുപ്പെര്ബ്...വരികളും ഇഷ്ടായി
ReplyDeleteവാക്കുകളില്‍ പ്രവാസിയുടെ ഗൃഹാതുരത്വം തുളുമ്പുന്ന ഹൃദയം വരച്ചു.
ReplyDeleteമനോഹരം..!
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteകൊള്ളാം വരികൾ
ReplyDeleteമനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍
ReplyDelete