Saturday, September 22, 2012

കുട്ട്യോളെ പിടുത്തക്കാർ












വരണ്ട നിളയാണ്
പുഴയുടെ സൗന്ദര്യമോർത്ത്
വാചാലയായത്.        
ഓരോ വീടും
തന്റെ
കരുണയുടെ
കടലാണെന്ന്
വീമ്പുപറഞ്ഞത്.
അപ്പോളും
മണൽതരികൾ
പേടിച്ചരണ്ട്
പുൽക്കാടുകൾക്കടിയിൽ
മണ്ണിൽ
ഒളിച്ചിരുന്ന് വിതുമ്പുന്നുണ്ട്,
‘സ്നേഹിച്ചും തലോടിയും
കാണാൻ വരുന്നോരൊക്കെ
കുട്ട്യോളെ പിടുത്തക്കാരാ’.!!


ഇ മഷി ഓൺലൈൻ മാഗസിൻ, പുഴ.കോം, പ്രവാസി വർത്തമാനം എന്നിവയിൽ പ്രസിദ്ധീകരിച്ചത്.

7 comments:

  1. കുറ്റിപ്പുറം പാലം എന്ന കവിതയിൽ ഇടശ്ശേരി വ്യാകുലപ്പെടുന്നുണ്ട്.
    "അംബപേരാറേ നീ മാറിപ്പോമോ
    ആകുലയാമൊരഴുക്കു ചാലായ്"
    കവിയുടെ ദീർഘവീക്ഷണം. (നിളാനദി മാത്രമല്ല, നദികൾ ഒട്ടുമിക്കതും മരിച്ചുകൊണ്ടിരിക്കുന്നു) ഇന്ന് നിളയുടെ തീരത്തുകൂടി സഞ്ചരിക്കുന്ന ഒരാൾക്ക് അവളുടെ വശ്യമനോഹരമായിരുന്ന ശരീരം മെലിഞ്ഞുണങ്ങിയും ചിലപ്പോഴൊക്കെ തീരെ ഇല്ലാതായിരിക്കുന്നതും കാണാം.
    നല്ല വരികൾ. ആശംസകൾ

    ReplyDelete
  2. ഒളിച്ചിരുന്ന് വിതുമ്പുന്നുണ്ട്,
    ‘സ്നേഹിച്ചും തലോടിയും
    കാണാൻ വരുന്നോരൊക്കെ
    കുട്ട്യോളെ പിടുത്തക്കാരാ’….!!


    നനായിരിക്കുന്നു വരികള്‍ എല്ലാവിധ ആശംസകളും ഷമീര്‍ മോന്‍ ...

    ReplyDelete
  3. നന്നായി എഴുതി.
    വരണ്ടു കൊണ്ടിരിക്കുന്ന പുഴകളേയും മനസ്സിനേയും രക്ഷിക്കാൻ ആരുണ്ട്‌?

    ReplyDelete
  4. വളരെ മനോഹരമായി എഴുതിവരച്ചിട്ടത് നിളയുടെ യഥാര്‍ത്ഥചിത്രം.
    നാടിന്റെ യഥാര്‍ത്ഥ അവസ്ഥ.
    ..ആശംസകള്‍

    ReplyDelete
  5. പുഴയെക്കുറിച്ച് നെല്പാടങ്ങളെക്കുറിച്ച് വ്യാകുലപ്പെടുന്നവരൊക്കെ വികസനവിരോധികൾ. മണലെല്ലാം നമുക്ക് വാങ്ങാം, അരിയെല്ലാം നമുക്ക് വാങ്ങാം, നമുക്ക് അതിനായുള്ള ധനം മാത്രം മതി, പക്ഷെ ഒന്ന് അത് ഒരിക്കലും വാങ്ങാനാകാത്ത ഒന്ന് നമുക്ക് നഷ്ടമാകുന്നുണ്ട്, അത് ഒരിക്കലും തിരിച്ചേടുക്കാനാകാതെ നമ്മെ വിട്ടുപോകുന്നുണ്ട്.

    ReplyDelete
  6. ശരിയാ, കുട്ട്യോളെ പിടുത്തക്കാര്‍ തന്നെയാ....

    ReplyDelete