അടച്ചുവെച്ച പുസ്തകത്തിലെ
ഓരോ താളുകളും അടുക്കിവെക്കപ്പെട്ടത്
പുറത്ത് പ്രകാശം പരത്താനാണ്.
അകത്തെ ഇരുട്ട്
പുറത്ത് വെളിച്ചമാണെന്ന്
തിരിച്ചറിയാനാവാതെ പോയത്
കറപിടിച്ച കരളുകളിലുമാണ്.
തുറന്നുപിടിച്ച താളുകൾ
പതിയെ ശബ്ദമുണ്ടാക്കിയപ്പോളാണ്
ഊരിപ്പിടിച്ച വാൾ
ഊറിവന്ന കണ്ണീരുനനഞ്ഞ്
ഉറയിലേക്ക് തന്നെ തിരിച്ചുപോയതും
ഉള്ളിലെ ഇരുട്ട്
വെളിച്ചത്തിലേക്ക് അലിഞ്ഞുചേർന്നതും.
അകത്തും പുറത്തും
വെളിച്ചത്തെ പ്രണയിച്ച്
വിപ്ളവം പുലരുന്നതും
മാറ്റമില്ലാത്ത മാറ്റമാണതെന്ന്
മാറ്റിയെഴുതുന്നതും
മാറ്റമില്ലാതെ നിൽക്കുന്ന
ദൈവത്തിന്റെ ഏടുകളിൽ നിന്നാണ്.
വർത്തമാനം റമദാൻ സ്പെഷൽ ‘വെളിച്ചം’ സപ്ലിമെന്റിൽ. :)
ReplyDeleteകൊള്ളാം.. നന്നായീട്ടുണ്ട്..
ReplyDeleteആശംസകള്‍
അഭിനന്ദനങ്ങള്‍..
പുറത്ത് വെളിച്ചമാണെന്ന്
ReplyDeleteതിരിച്ചറിയാനാവാതെ പോയത്
കറപിടിച്ച കരളുകളിലുമാണ്. നല്ല വരികള്‍ ഷമീര്‍...കവിത ഇഷ്ടമായി ഒരുപാട്....
മനോഹരമായ വരികള്‍ , നല്ല ആശയം
ReplyDeleteആശംസകളോടെ തക്ഷയ
കവിത ലക്ഷ്യം കണ്ടു.അഭിനന്ദനങ്ങള്‍
ReplyDeleteഅഭിനന്ദനങ്ങള്‍........
ReplyDeleteഇഷ്ടമായി ആശംസകള്‍
ReplyDeleteഇരുട്ടു വെളിച്ചമായി പുറത്തേക്കു ഒഴുകുമ്പോൾ 'വെളിച്ചത്തിന്നു എന്തു തെളിച്ചം'.ഇവിടെ 'വെളിച്ചം സുഖമാന്നുന്നീ' എന്നു തിരുത്തേന്ന്ടി വരുന്നു.
ReplyDeleteനല്ല ആശയം.. നല്ല വരികള്‍...
ReplyDeleteനന്നായി എഴുതി
ReplyDeleteഅതിമനോഹരമായ വരികള്‍.. അഭിനന്ദനങ്ങള്‍ സുഹൃത്തേ...
ReplyDeleteവളരെ നല്ല വരികള്‍ .. ആശയം ആഴത്തിലുള്ളത്.. നന്ദി.. ഈ നല്ല വരികള്‍ക്ക് സുഹൃത്തേ
ReplyDeleteകൊള്ളാം കേട്ടോ
ReplyDeleteവളരെ നല്ല വരികള്‍...ഇഷ്ടപ്പെട്ടു.
ReplyDelete