Tuesday, November 13, 2012

ദുരിത മഴ....!



















മഴ പെയ്യുന്നുണ്ട് !
തുള്ളികളുടെ കുരുതികണ്ട്
തുള്ളിക്കളിച്ച്
തമ്പുരാക്കൾ നീരാടുന്നുണ്ടാവും.

ഇന്ധനത്തുള്ളികളുടെ തിരയുയർത്തുന്നുണ്ട്
ഒരു കണ്ണീർക്കടൽ
ബസ്സിനുള്ളിൽ കസർത്ത് കളിച്ച്
ഒരു പേമാരി
വൈദ്യുതിയുടെ കെട്ട് പൊട്ടിക്കുന്നുണ്ട്
ഒരണക്കെട്ട്
ടാക്സികൾ ചീറ്റിത്തെറിപ്പിക്കുന്നുണ്ട്
ഒരു ചളിവെള്ളക്കെട്ട് 
ചരക്ക്നീക്കത്തിന്റെ ഞരക്കത്തിലലറിവരുന്നുണ്ട്
ഒരു ഉരുൾപൊട്ടൽ
അടുക്കളയിലടുപ്പ് നനച്ച് കുതിർത്തുന്നുണ്ട്
ഒരു കണ്ണീർമഴ.

തോരാത്ത കണ്ണുനീരിൽ
തീരാത്ത കനവ് തുഴയുന്നുണ്ട്
തകർത്തുപെയ്യുന്നൊരു
ദുരിതമഴ.

-----------------------------
Photo Courtesy: Madhyamam Daily

2 comments:

  1. ചരക്ക്നീക്കത്തിന്റെ ഞരക്കത്തിലലറിവരുന്നുണ്ട്
    ഒരു ഉരുൾപൊട്ടൽ
    അടുക്കളയിലടുപ്പ് നനച്ച് കുതിർത്തുന്നുണ്ട്
    ഒരു കണ്ണീർമഴ.

    നന്നായിരിക്കുന്നു വരികള്‍ ...മഴയെ പ്രണയിക്കുന്നത് കൊണ്ട് മഴയെ പറ്റിയുള്ള വരികള്‍ എനിക്ക് പ്രിയപെട്ടതായിരിക്കും ...ആശംസകള്‍ മോനെ ...

    ReplyDelete
  2. ഓഫിസില്‍ ജോലിചെയ്യുന്നവരും വീട്ടില്‍ വെറുതെ ഇരിക്കുന്നവരും മഴ ആസ്വദിച്ചു ജീവിക്കുന്നു. പുറത്തിറങ്ങി പണി എടുക്കുന്നവര്‍ക്ക് എന്നും ഇത് ദുരിതമഴതന്നെ.

    ReplyDelete