Wednesday, April 3, 2013
കരുതിവെക്കാനെന്തുണ്ട് ?
പൂക്കുന്നതും കായ്ക്കുന്നതും രണ്ടാം വിളയാണ്.
ഒന്നാം വിള ആരോ കരുതിവെച്ചിരുന്നു.
കാഴ്ചവസ്തുവായിപ്പോലും ബാക്കിവെക്കാതെ
ധൃതിയില്‍ മറികടന്ന്
എന്തിലേക്കോ നാം ഓടിപ്പോകുന്നു.
ഗര്ഭിണി ആയിരിക്കുമ്പോളമ്മ
കുടിച്ചിരുന്ന വെള്ളം പോലും
കരുതലോടെയായിരുന്നൂ.
അച്ചൻ അരമുറുക്കിയുടുത്ത്
നട്ടുവളർത്തിയ പൂക്കളൊക്കെ
പുഴുക്കൾ നിറഞ്ഞതെങ്ങിനെ ? !!
നന്മയുടെ കാഴ്ചകൾ
കുരുതികൊടുത്ത്
തലമുറയുടെ ഏത് വ്യതിയാനമാണിന്ന്
പൂക്കുന്നതും കായ്ക്കുന്നതും?
പുതുമഴയിൽ ഏത് പുഴയാണിന്ന്
നിറഞ്ഞൊഴുകുന്നത്?
നാളെ
കുരുന്നുകൾ കരയുന്നുണ്ടാകും.
ഒച്ച അലോസരപ്പെടുത്താതിരിക്കാൻ
കാതുകളിൽ അടപ്പിട്ട്
നാം മണ്ണോടൊട്ടിക്കിടക്കും.!
നദികളും പച്ചപ്പും കൈവിട്ട മണ്ണ്
നമ്മോട് ചോദിക്കും
എന്തിലേക്കാണിത്ര ധൃതിയില്‍
നീയോടിയതെന്ന് !
കരുതിവെക്കുന്നത്
തലമുറകൾക്ക് മാത്രമല്ല
നമുക്കുവേണ്ടിയും കൂടിയാണ്.
ഒന്നാം വിളയുടെ
പുനരുദ്ധാനത്തിന് !!
************************
ഫോക്കസ് ഖത്തർ പ്രസിദ്ധീകരിച്ച "മനുഷ്യരെ തേടുന്നവർ" സോവനീറിൽ.
Labels:
കവിത
Subscribe to:
Post Comments (Atom)
മനസ്സില് അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചിന്തകള് അടുക്കും ചിട്ടയുമായി ഒരുമിച്ചു കൂട്ടി അതിനെ വരികളായി പുറത്തു ചാടിക്കുന്നത്, വല്ലാത്തൊരു പ്രസവ വേദന അനുഭവിച്ചു തന്നെയാണ്.. ഷമീർ അതിൽ ഒരു പരിധി വരെ വിജയിക്കുന്നു.. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..
ReplyDeleteകാലത്തിന്റെ മാറ്റം കണ്ണാടിയിലെന്ന പോലെ കവിതയില്‍ തെളിയുന്നു.മനോഹരമായ വരികള്‍
ReplyDelete"നദികളും പച്ചപ്പും കൈവിട്ട മണ്ണ്
ReplyDeleteനമ്മോട് ചോദിക്കും
എന്തിലേക്കാണിത്ര ധൃതിയില്‍
നീയോടിയതെന്ന് !"
മനോഹരമായിരിക്കുന്നു വരികൾ .. ഒര്തിരിക്കാനും കരുതിവെക്കാനും കുറെ അക്ഷരങ്ങളും ..ലാളിത്യ മായ വരികള്കൊണ്ട് പലതും ഓര്മ്മപ്പെടുത്തി ആശംസകൾ ഷെമീരുക്ക ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയില്പീലി
ReplyDeletevery nice to see u in this col. the letters r not so important, but the meaning while they are getting together. nice, write when u get time. gud luck& all the very best.........
Deleteനന്മയുടെ കാഴ്ചകൾ
ReplyDeleteകുരുതികൊടുത്ത്
തലമുറയുടെ ഏത് വ്യതിയാനമാണിന്ന്
പൂക്കുന്നതും കായ്ക്കുന്നതും?
പ്രസക്തമായ ചോദ്യം തന്നെ. നല്ലൊരു കവിത.
ശുഭാശംസകൾ.....
കരുതിവെക്കുന്നത്
ReplyDeleteതലമുറകൾക്ക് മാത്രമല്ല
നമുക്കുവേണ്ടിയും കൂടിയാണ്...ശരിയാണ് ഒരു കരുതല്‍ വേണം എല്ലാത്തിനും ...കവി കതിര്‍മണിപോലെ ചിതറിയ കുറെ ആശയങ്ങള്‍ മുത്തുമണിപോലെ വാരിയെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കാം ...തിര